‘എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണം’; ശശി തരൂർ

By News Desk, Malabar News
Shashi Tharoor
Ajwa Travels

കൊച്ചി : എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണമെന്ന് ശശി തരൂർ എംപി. അത് കോൺഗ്രസിന്റെ തിരിച്ച് വരവിന് കൂടുതൽ ഊർജം പകരുമെന്നും ശശി തരൂര്‍ പറഞ്ഞു. അധ്യക്ഷ സ്‌ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ പുതിയ നേതൃത്വം ഉടന്‍ ഉണ്ടാകണം.

സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷേ സ്‌ഥിരം അധ്യക്ഷൻ വേണമെന്ന ആവശ്യം നേതാക്കൾക്ക് ഇടയിൽ ഉണ്ട്. രാഹുൽ ഗാന്ധി ആ സ്‌ഥാനത്തേക്ക് വരുന്നെങ്കിൽ ഉടൻ ഉണ്ടാകണം. അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചു വരണമെങ്കിൽ ഇപ്പോൾ തന്നെ കോൺഗ്രസിൽ അഴിച്ചുപണികൾ ആവശ്യമാണെന്നും ശശി തരൂർ മൂവാറ്റുപുഴയിൽ പറഞ്ഞു.

Entertainment News: ഷെയിൻ-വിനയ് കൂട്ടുകെട്ടിലെ ‘ബർമുഡ’; വൈറലായി ഫ്രൈഡെ ബിൽബോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE