അബുദാബി: എയർ ആംബുലൻസ് തകർന്നുവീണ് അബുദാബിയിൽ നാലുപേർ മരിച്ചു. രണ്ട് പൈലറ്റുമാർ, ഡോക്‌ടർ, നഴ്‌സ് എന്നിവരാണ് മരിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. പൈലറ്റുമാരായ ഖാമിസ് സഈദ്, നാസർ മുഹമ്മദ് അൽ റാഷിദി, ഡോ.ഷാഹിദ് ഗുലാം എന്നിവരാണ് മരിച്ചത്. എല്ലാവരും യുഎഇ സ്വദേശികളാണ്.
ജോലിക്കിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിന്റെ കാരണം എന്താണെന്നും എപ്പോഴാണ് അപകടം ഉണ്ടായതെന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Also Read: ഹിമപാതം; ഉത്തരാഖണ്ഡിൽ അഞ്ച് പർവ്വതാരോഹകരെ കാണാതായി