ഡെല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

By News Desk, Malabar News
Malabarnews_air pollution
Representational image
Ajwa Travels

ഡെല്‍ഹി: തലസ്‌ഥാനത്ത് വായു മലിനീകരണം വന്‍ തോതില്‍ ഉയരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ശരാശരി എയര്‍ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 339 ആണ്. ഇത് വളരെ മോശം എക്യുഐയിലാണ് ഉള്‍പ്പെടുന്നത്. ആനന്ദ് വിഹാറില്‍ എക്യുഐ 424 രേഖപ്പെടുത്തി. രൂക്ഷമായ മലിനീകരണത്തിന്റെ സൂചകമാണിത്. ഐജിഐ വിമാനത്താവളത്തില്‍ 328 ആണ് എക്യുഐ. ഐടിഒ 400, ആര്‍കെ പുരം 354 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

Read Also: രാജ്യത്തിന് ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി

ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതും മാലിന്യം കത്തിക്കുന്നതും പുകമലിനീകരണത്തിന് കാരണമാകുന്നതായി വായു ഗുണനിലവാര കാലാവസ്‌ഥാ പ്രവചന ഗവേഷണ കേന്ദ്രം റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്‌ഥാനങ്ങളിലെ കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ ഉള്‍പ്പെടെയുള്ള അവശിഷ്‌ടങ്ങള്‍ കത്തിക്കുന്നത് നഗരത്തെ ഗുരുതമായി ബാധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE