ന്യൂഡെല്‍ഹി: രാജ്യത്തിന് സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യവും സമൃദ്ധിയും നേരുന്നതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
‘എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു. ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാകട്ടെ ഇന്നത്തെ ആഘോഷം. എല്ലാ ജനങ്ങള്‍ക്കും സമൃദ്ധിയും ആരോഗ്യവും നേരുന്നു.’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
सभी देशवासियों को दीपावली की हार्दिक मंगलकामनाएं।
Wishing everyone a Happy Diwali! May this festival further brightness and happiness. May everyone be prosperous and healthy.
— Narendra Modi (@narendramodi) November 14, 2020
ഇന്നലെ റേഡിയോ പരിപാടിയായ മാന്‍ കി ബാത്തിലൂടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തിരുന്നു. അതിന് ശേഷം പരിപാടിയുടെ വീഡിയോ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്‌തു. ഇന്നത്തെ ആഘോഷവേളയില്‍ തെളിയുന്ന ദീപങ്ങള്‍ രാജ്യത്ത് കാക്കുന്ന ജവാന്‍മാര്‍ക്ക് നല്‍കുന്ന ആദരവിന്റെ സൂചകമാണെന്ന് അദ്ദേഹം വിഡിയോയില്‍ പറയുന്നു.
Read Also: പഞ്ചാബിലെ കര്‍ഷക പ്രക്ഷോഭം; 41 ട്രെയിനുകള്‍ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ