ഡെല്‍ഹിയിലെ വായുനിലവാരം വീണ്ടും താഴേക്ക്

By Staff Reporter, Malabar News
malabarnews-airpollution
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് വായുനിലവാരം വീണ്ടും താഴേക്ക് തന്നെ.
ഡെല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിതി രൂക്ഷമാണ്. രോഹിണി, ജഹംഗിര്‍പുരി തുടങ്ങിയ മേഖലകളില്‍ സ്ഥിതി ദയനീയമാണ്. വായു നിലവാര സൂചികയില്‍ ശരാശരി 200-ന് മുകളിലാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്. ഡെല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയാണ് കണക്ക് പുറത്തു വിട്ടത്.

ഗുരുഗ്രാമിലാണ് ഏറ്റവും മോശം നിലവാരം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്, 283 പോയിന്റ്. ശനിയാഴ്‌ച രാവിലെ വിവിധ ഇടങ്ങളില്‍ ശരാശരി 200-ന് മുകളിലാണ് രേഖപ്പെടുത്തിയത്. നേരത്തെ കേന്ദ്രത്തിന്റെ നിരീക്ഷണ സംവിധാനമായ സഫര്‍ (എസ്എഎഫ്എആര്‍) ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. വേഗതയില്ലാത്ത കാറ്റും മന്‍സൂണിന്റെ വിട വാങ്ങലും ഡെല്‍ഹിയിലെ വായു നിലവാര സൂചികയെ സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടായിരുന്നു.

വായു നിലവാര സൂചിക :

വായു നിലവാര സൂചിക അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങള്‍, മറ്റു രാസവസ്‌തുക്കൾ എന്നിവയുടെ സാന്നിധ്യം അനുസരിച്ച് തരം തിരിക്കുന്നു. 1 മുതല്‍ 50 വരെ മികച്ച നിലവാരത്തെ സൂചിപ്പിക്കുന്നു. 51 മുതല്‍ 100 വരെ തൃപ്‌തികരവും, 101 മുതല്‍ 200 വരെ ശരാശരിയിലും ഉള്‍പ്പെടുന്നു. 201 മുതല്‍ 300 വരെ പോയിന്റുകള്‍ മോശം അവസ്ഥയെ സൂചിപ്പിക്കുന്നു. 301 മുതല്‍ 400 വരെ രൂക്ഷമായ വായു മലിനീകരണത്തെയും 401 മുകളില്‍ അത്യന്തം അപകടകരമായ അവസ്ഥയും സൂചിപ്പിക്കുന്നു.

Read Also: ഹത്രസ്; പ്രതികളെ തൂക്കിലേറ്റണമെന്ന് അരവിന്ദ് കെജ്‌രിവാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE