നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ്; ഇന്ത്യ-യുഎഇ എമിറേറ്റ്സ് സർവീസുകൾ 23 മുതൽ

By Team Member, Malabar News
emirates airlines-uae
Representational image
Ajwa Travels

അബുദാബി : ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് ഭാഗികമായി പിൻവലിച്ചതോടെ യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ഈ മാസം 23ആം തീയതി മുതൽ പുനഃരാരംഭിക്കുമെന്ന് വ്യക്‌തമാക്കി എമിറേറ്റ്സ് എയർലൈൻ. യുഎഇ അംഗീകാരം നൽകിയിട്ടുള്ള കോവിഡ് വാക്‌സിന്റെ 2 ഡോസും സ്വീകരിച്ച ആളുകൾക്ക് മാത്രമാണ് പ്രവേശന അനുമതി നൽകുന്നത്.

ഇതിനൊപ്പം തന്നെ മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും എമിറേറ്റ്സ് എയർലൈൻ സർവീസ് ആരംഭിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലേക്കും സർവീസ് ഉണ്ടായിരിക്കും. ഇന്ത്യക്ക് ഒപ്പം നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നും സർവീസ് ആരംഭിക്കാൻ എമിറേറ്റ്സ് എയർലൈൻ തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യങ്ങൾ വ്യത്യസ്‌തമായതിനാൽ അവ വിലയിരുത്തുമെന്നും, ശേഷം ഓരോ രാജ്യത്തെ യാത്രക്കാർക്കും വ്യത്യസ്‌ത നിബന്ധനകളായിരിക്കും ഏർപ്പെടുത്തുകയെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : കോവിഡ് നഷ്‌ടപരിഹാരം; പദ്ധതി വേണമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE