തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് വൈകീട്ട് ശംഖുംമുഖം കടപ്പുറത്ത് സമാപിക്കും. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കും.
രാഹുൽ ഗാന്ധിക്ക് പുറമെ കേരളത്തിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കളും യുഡിഎഫ് നേതാക്കളും സമാപന സംഗമത്തിന്റെ ഭാഗമാകും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി 31ന് കാസർകോട് കുമ്പളയിൽ നിന്നാരംഭിച്ച ഐശ്വര്യ കേരള യാത്ര 14 ജില്ലകളിലെയും നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തിയ ശേഷമാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. യാത്ര സമാപിക്കുന്നതോടെ സീറ്റ്വിഭജന-സ്‌ഥാനാർഥി നിർണയ ചർച്ചകളിലേക്ക് യുഡിഎഫ് നേതൃത്വം കടക്കും.
Read also: ഹിന്ദുത്വ ആശയം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം; കുമ്മനം