തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹിന്ദുത്വ ആശയം തന്നെയാണ് പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമെന്ന് മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. ശബരിമല ആചാര സംരക്ഷണം ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
മൽസരിക്കുന്ന മണ്ഡലം പാർട്ടി തീരുമാനിക്കും. കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രക്ക് ശേഷം സ്‌ഥാനാർഥി നിർണയം ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു.
കോൺഗ്രസും സിപിഎമ്മും ഇതുവരെ മാറിമാറി ഭരിച്ചിട്ടും കേരളത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കുമ്മനം ആരോപിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു വിജയഗാധയുമായാണ് കേരളത്തിൽ കാലുകുത്തുന്നത്. വ്യവസായ-വ്യാപാര-വാണിജ്യ-വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം നേട്ടം കൈവരിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ഭരണം അവിടെ നടക്കുന്നതെന്നും കുമ്മനം അവകാശപ്പെട്ടു.
Also Read: കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല, അപേക്ഷ വീണ്ടും തള്ളി