ബെംഗളൂര്: കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളിയത്. നേരത്തെയും ബിനീഷിന്റെ അപേക്ഷ ഇതേ കോടതി തള്ളിയിരുന്നു.
കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ അറസ്റ്റിലായി 72 ദിവസം പിന്നിട്ടപ്പോഴാണ് ബിനീഷ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്.
ബിനീഷ് കോടിയേരിയെ ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് ഇഡി അറസ്റ്റ് ചെയ്തത്.
Read Also: ടൂൾ കിറ്റ് കേസ്; ദിഷാ രവിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു