പാലക്കാട്: നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അടഞ്ഞ അധ്യായമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. ചിലര്‍ വിവാദം വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും എകെ ബാലന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാട് എന്താണെന്ന് കേരള ജനത കണ്ടതാണ്. ഒരു വര്‍ഗീയ കലാപവും ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കില്ല; എകെ ബാലന്‍ വ്യക്‌തമാക്കി.
സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവനും കോണ്‍ഗ്രസിന്റെ നിലപാടിനെ വിമര്‍ശിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ബിഷപ്പിന്റെ പ്രസ്‌താവനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങളും സമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള തെറ്റായ ഇടപെടലുകളും ഉണ്ടായെന്ന് വിജയരാഘവൻ പറഞ്ഞിരുന്നു. ചില വ്യക്‌തികളോ ഏതെങ്കിലും ഗ്രൂപ്പുകളോ നടത്തുന്ന തെറ്റായ പ്രവർത്തനത്തിന്റെ ഉത്തരവാദിത്വം ഒരു മതത്തിന്റെ നേരെ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും വിജയരാഘവൻ പറഞ്ഞിരുന്നു.
Most Read: ‘ആദ്യ 1000ദിന പരിപാടി’ ഇനി എല്ലാ ജില്ലകളിലും; സംസ്‌ഥാനതല ഉൽഘാടനം 23ന്