‘ആദ്യ 1000ദിന പരിപാടി’ ഇനി എല്ലാ ജില്ലകളിലും; സംസ്‌ഥാനതല ഉൽഘാടനം 23ന്

By Staff Reporter, Malabar News
'First 1000 day program'
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന വനിത ശിശുവികസന വകുപ്പ് 11 ഐസിഡിഎസ് പ്രോജക്‌ടുകളില്‍ പൈലറ്റടിസ്‌ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതിയ 17 പ്രോജക്‌ടുകള്‍ ഉള്‍പ്പടെ എല്ലാ ജില്ലകളിലുമായി ആകെ 28 പ്രോജക്‌ടുകളിലാണ് പരിപാടി വ്യാപിപ്പിക്കുന്നത്.

ആദ്യ 1000 ദിന പരിപാടിയുടെ സംസ്‌ഥാനതല ഉൽഘാടനം സെപ്റ്റംബര്‍ 23ആം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ബോധവൽക്കരണ ലഘുലേഖ പ്രകാശനം ചെയ്യും.

ഗര്‍ഭാവസ്‌ഥയിൽ ആയിരിക്കുമ്പോള്‍ മുതല്‍ കുട്ടിക്ക് 2 വയസ് തികയുന്നത് വരെയുള്ള ആദ്യ 1000 ദിനങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണെന്നും കുട്ടിയുടെ ശരിയായ വളര്‍ച്ചയ്‌ക്കും വികാസത്തിനും ഈ ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിന് പദ്ധതി സഹായിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി. പദ്ധതിക്കായി 2,18,40,000 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരുന്നത്.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അടിസ്‌ഥാനത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ 3 മാസത്തിലൊരിക്കല്‍ ഗര്‍ഭിണികള്‍ക്കായി മെഡിക്കല്‍ ക്യാംപ് നടത്തുകയും മെഡിക്കല്‍ ഓഫിസറുടെ ശിപാര്‍ശ പ്രകാരം തിരഞ്ഞെടുക്കുന്ന ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക തെറാപ്യുട്ടിക് ഫുഡ് അങ്കണവാടികള്‍ വഴി വിതരണം നടത്തുകയും ചെയ്യും.

നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് മെഡിക്കല്‍ ക്യാംപ് നടത്താന്‍ കഴിയാത്ത സാഹച്യത്തില്‍ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഗുണഭോക്‌താക്കളെ തിരഞ്ഞെടുക്കുന്നത്. കൂടാതെ ഗുണഭോക്‌താക്കളായ ആളുകള്‍ക്ക് 1000 സുവര്‍ണ ദിനങ്ങള്‍ സംബന്ധിച്ച വിവരങ്ങളടങ്ങിയ ബോധവൽക്കരണ ലഘുലേഖകളും വിതരണം ചെയ്യും.

ഒരു സ്‍ത്രീ ഗര്‍ഭിണിയാകുന്ന നാള്‍ മുതല്‍ അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് സൂപ്പര്‍വൈസര്‍, സിഡിപിഒ തുടങ്ങിയ ഉദ്യോഗസ്‌ഥരും നിശ്‌ചിത ഇടവേളകളില്‍ ഗുണഭോക്‌താക്കളുടെ ഭവന സന്ദര്‍ശനം നടത്തിയാണ് ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കുഞ്ഞ് ജനിച്ച് 2 വയസുവരെയുള്ള പ്രായത്തിനിടയില്‍ കുഞ്ഞിന്റെ പ്രായത്തിന് അനുസരിച്ചുള്ള ഭാരം, ഉയരം എന്നിവ അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് ഉദ്യോഗസ്‌ഥരും നിശ്‌ചിത ഇടവേളകളില്‍ ഭവന സന്ദര്‍ശനം നടത്തി പരിശോധിക്കുകയും ആയതില്‍ പ്രകടമായ വ്യത്യാസം കണ്ടെത്തിയാല്‍ ഈ വിവരം രക്ഷകര്‍ത്താക്കളെയും ഡോക്‌ടർമാരെയും അറിയിക്കുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. പദ്ധതി നടപ്പിലാക്കുന്ന 28 പ്രോജക്‌ടുകളിലുള്ളവര്‍ക്കും വിദഗ്‌ധ പരിശീലനവും നല്‍കുന്നതാണെന്ന് മന്ത്രി വ്യക്‌തമാക്കി.

Most Read: പറഞ്ഞത് തിരുത്തി മുരളീധരൻ; പിണറായിയുടെ പ്രശ്‌ന പരിഹാരം വഞ്ചന 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE