തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രിയും തന്റെ പിതാവുമായ കെ കരുണാകരനും ഒരേ ശൈലിയാണെന്ന പ്രസ്‌താവന തിരുത്തി കെ മുരളീധരൻ എംപി. പിണറായി വിജയന്‍ നേരിട്ടല്ല സംഘങ്ങളെ അയച്ചാണ് പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നത്. പക്ഷെ അത് വഞ്ചിക്കുകയാണെന്നത് വൈകി മാത്രമേ മനസിലാകൂ എന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.
“കരുണാകരന്‍ നേരിട്ട് പോകാറുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അദ്ദേഹം പരിഹാരം കാണുകയും മതസൗഹാര്‍ദം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. നിലക്കല്‍ സംഭവം ഉൾപ്പടെ അദ്ദേഹം നേരിട്ട് കൈകാര്യം ചെയ്‌തിരുന്നു. എന്നാൽ പിണറായി നേരിട്ടല്ല ചെയ്യുന്നത്. സംഘങ്ങളെ അയച്ച് വാഗ്‌ദാനം നല്‍കും. എന്നിട്ടവരെ പറ്റിക്കും. അതാണവസ്‌ഥ,”- മുരളീധരന്‍ പറഞ്ഞു.
സമുദായ നേതാക്കളെ ഒന്നിച്ചിരുത്തുക എന്നത് വിഷമം പിടിച്ച പണിയാണ്. അതാണിപ്പോള്‍ കോണ്‍ഗ്രസ് ചെയ്യുന്നത്. വോട്ട് ബാങ്ക് നോക്കിയിട്ടില്ല. മതേതരത്വം കോണ്‍ഗ്രസ് കാത്തുസൂക്ഷിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത് പോലെ നയം ഇല്ലായ്‌മയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.
എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായിക്കും ഉള്ളത് എന്നായിരുന്നു കഴിഞ്ഞ ദിവസം മുരളീധരൻ പറഞ്ഞത്. ഏത് നിലപാടും സ്വീകരിക്കാൻ കഴിവുള്ളയാളാണ് പിണറായി വിജയൻ. ഏത് ജാതി-മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാൻ പിണറായിക്ക് കഴിയും. കെ കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
Most Read: ചരൺജിത് സിംഗ് ചന്നി അധികാരമേറ്റു; ചടങ്ങിൽ നിന്ന് വിട്ടുനിന്ന് അമരീന്ദർ സിംഗ്