കർഷകരിൽ നിന്ന് വനംവകുപ്പിന്റെ നിർബന്ധിത പണപ്പിരിവ്; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

By News Desk, Malabar News
AK-Shaseendran- tiger issue in wayanad
Ajwa Travels

തിരുവനന്തപുരം: ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ നിർബന്ധിത പണപ്പിരുവ് നടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എകെ ശശീന്ദ്രൻ. അടിയന്തര അന്വേഷണം നടത്തി റിപ്പോർട് നൽകാൻ മന്ത്രി നിർദ്ദേശം നൽകി. അന്വേഷണത്തിന് പോലീസ് സേവനം ആവശ്യമെങ്കിൽ അത് ഉപയോഗപ്പെടുത്തുമെന്നും എകെ ശശീന്ദ്രൻ വ്യക്‌തമാക്കി.

ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ നിർബന്ധിത പണപ്പിരുവ് നടത്തുന്നതായിയാണ് പരാതി ഉയർന്നത്. ഓണച്ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരും രൂപ വരെയാണ് അനധികൃതമായി ഉദ്യോ​ഗസ്‌ഥർ പിരിച്ചതെന്ന് കർഷകർ പറയുന്നു. പണം വാങ്ങുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്. ഏലത്തിന് വിലയിടിഞ്ഞു നിൽക്കുന്ന സമയത്ത് നടത്തുന്ന നിയമ വിരുദ്ധ പിരിവ് സംബന്ധിച്ച് കാർഡമം ഗ്രോവേഴ്‌സ്‌ അസോസിയേഷൻ മുഖ്യ വനപാലകന് പരാതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE