മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഉടന്‍ തന്നെ ഹോം ക്വാറന്റെയ്നില്‍ പ്രവേശിക്കുമെന്നും താരം കുറിച്ചു. കൂടാതെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചുവെന്നും ആലിയ ഭട്ട് പറഞ്ഞു. എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞ താരം കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
Read Also: ഇരട്ട വോട്ട്; ചെന്നിത്തലക്ക് എതിരെ പരാതി നല്കി ഒറ്റപ്പാലത്തെ ഇരട്ട സഹോദരൻമാര്