പാലക്കാട്: ഇരട്ട വോട്ട് ആരോപണത്തില്‍ പാലക്കാട് ഒറ്റപ്പാലത്തെ ഇരട്ട സഹോദരൻമാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ പരാതി നല്‍കി. തങ്ങളുടെ പേരില്‍ ഇരട്ട വോട്ടുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് കാട്ടിയാണ് ഇവര്‍ എസ്‌പിക്ക് പരാതി നല്‍കിയത്.
ഒറ്റപ്പാലം മണ്ഡലത്തിലെ അരുണ്‍, വരുണ്‍ എന്നീ ഇരട്ട സഹോദരൻമാരുടെ പേരുകളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട പട്ടികയിലുള്ളത്. കഴിഞ്ഞ ദിവസമാണ് നാലര ലക്ഷത്തോളം വരുന്ന വോട്ടര്‍മാരുടെ വിവരം രമേശ് ചെന്നിത്തല പുറത്തുവിട്ടത്. ഈ കൂട്ടത്തിലാണ് ഇരട്ട സഹോദരൻമാരും ഉള്‍പ്പെട്ടത്. ഒറ്റപ്പാലം മണ്ഡലത്തിലെ 135ആം നമ്പര്‍ ബൂത്തിലാണ് അരുണിനും വരുണിനും വോട്ടുള്ളത്.
Also Read: മയ്യിലില്‍ സിപിഐഎം-മുസ്‌ലിം ലീഗ് സംഘര്‍ഷം