മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മഅ്ദിന്‍ അക്കാദമിയിലെ പ്രധാന അധ്യാപകനായിരുന്ന മര്‍ഹൂം അബ്‌ദുൽ വാരിസ് സഖാഫിയുടെ നാലാം ആണ്ടിനോടനുബന്ധിച്ച് ‘മഅ്ദിന്‍ കോളേജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ‘ അഖില കേരള ബുക്ക് ടെസ്ററ് മൽസരം സംഘടിപ്പിക്കുന്നതായി അധികൃതർ പത്രകുറിപ്പിൽ അറിയിച്ചു.
‘മര്‍ഹൂം അബ്‌ദുൽ വാരിസ് സഖാഫി; വിസ്‌മയ ജീവിതം‘ എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ഈ മാസം 31ന് സംഘടിപ്പിക്കുന്ന മൽസരത്തില്‍ ഒന്നാം സ്‌ഥാനം നേടുന്നവര്‍ക്ക് 5555 രൂപയും രണ്ട്, മൂന്ന് സ്‌ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 3333, 1111 രൂപയും സമ്മാനമായി നല്‍കും. കൂടാതെ പ്രോൽസാഹന സമ്മാനവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8139074300, 7902520097 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്; സംഘാടകർ അറിയിച്ചു.
Most Read: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍