മുംബൈ: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധത്തിനുള്ള നേസൽ വാക്‌സിന്റെ (മൂക്കിലൂടെ നൽകുന്ന വാക്‌സിൻ) ആദ്യഘട്ട പരീക്ഷണം വിജയകരം. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു.
മൂക്കിലൂടെ തുള്ളിമരുന്നായി നല്‍കുന്ന നേസല്‍ വാക്‌സിന്‍ (ബി.ബി.ബി154) നേരിട്ട് ശ്വസനപാതയിലേക്കെത്തും. കുത്തിവെപ്പിന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ ഗുണം. ഈ വര്‍ഷം അവസാനത്തോടെ 10 കോടി നേസൽ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നു.
കുത്തിവെപ്പിനേക്കാൾ കൂടുതല്‍ പ്രതിരോധശേഷി കൈവരിക്കാന്‍ നേസല്‍ വാക്‌സിന് സാധിക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. സിറിഞ്ചുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലാഭിക്കാനും ഓരോ വാക്‌സിനേഷന്‍ എടുക്കുന്ന സമയം കുറക്കാനും നേസല്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
Most Read: കഫീല്‍ ഖാന്റെ സസ്‌പെന്‍ഷന്‍; രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം