മൂക്കിൽ ഒഴിക്കാവുന്ന കോവിഡ് വാക്‌സിൻ; ക്ളിനിക്കൽ പരീക്ഷണം പൂർത്തിയായി 

By Team Member, Malabar News
Clinical Trial Of Nasal Covid Vaccine Completed
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് മൂക്കിൽ ഒഴിക്കാവുന്ന നേസൽ കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണം പൂർത്തിയായി. ഭാരത് ബയോടെക്കാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. അടുത്ത മാസം പരീക്ഷണഫലം ഡിസിജിഐക്ക് സമർപ്പിക്കുമെന്നും ഭാരത്ബയോടെക്ക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജനുവരിയിലാണ് ഭാരത് ബയോടെക്കിന്റെ നേസൽ വാക്‌സിന് പരീക്ഷണാനുമതി ലഭിച്ചത്. ഡിസിജിഐയുടെ വിദഗ്‌ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നൽകിയത്. പൂർണ ആരോഗ്യമുള്ള 5000 പേരിലാണ് നേസൽ വാക്‌സിന്റെ ക്ളിനിക്കൽ പരീക്ഷണം നടത്തിയത്.

പരീക്ഷണത്തിന് വിധേയരായവരിൽ പകുതി പേർ കോവാക്‌സിൻ നേരത്തെ ലഭിച്ചവരും, മറ്റു പകുതി കോവിഷീൽഡ് ലഭിച്ചവരുമായിരുന്നു. കോവാക്‌സിനും, കോവിഷീൽഡും സ്വീകരിച്ചവർക്ക് നേസൽ വാക്‌സിൻ ബൂസ്‌റ്റർ ഡോസായി നൽകാനുള്ള സാധ്യത പരിശോധിക്കുകയാണ് ലക്ഷ്യം. രണ്ടാം വാക്‌സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസൽ വാക്‌സിൻ ബൂസ്‌റ്റർ ഡോസായി നൽകുക.

Read also: വൈറൽ വീഡിയോ പണിയായി; നടുറോഡിൽ ഡാൻസ് ചെയ്‌ത വരന് രണ്ട് ലക്ഷം പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE