ഹജ്‌ജ് തീർഥാടനം; ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും സൗദിയിൽ

By Team Member, Malabar News
All Pilgrims From India At Saudi For Hajj Pilgrimage
Ajwa Travels

റിയാദ്: ഹജ്‌ജ് തീർഥാടനത്തിനായി മലയാളികൾ ഉൾപ്പടെ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും സൗദിയിൽ എത്തി. 79,237 പേർക്കാണ് ഈ വർഷം ഹജ്‌ജിന് അനുമതിയുള്ളത്.  ഇതിൽ 56,637 പേർ ഹജ്‌ജ് കമ്മിറ്റി വഴിയും 22,600 പേർ സ്വകാര്യ ഹജ്‌ജ് ഗ്രൂപ്പ് വഴിയുമാണ് സൗദിയിൽ എത്തിയത്. 5,758 മലയാളികളാണ് ഇത്തവണ ഹജ്‌ജ് തീർഥാടനത്തിനായി സൗദിയിൽ എത്തിയത്.

മദീനയിൽ ആശുപത്രിയിൽ കഴിയുന്ന 5 പേരൊഴികെ മറ്റെല്ലാവരും മക്കയിൽ എത്തിയിരുന്നു. ഇവരെ ഹജ്‌ജിന് മുൻപ് മക്കയിൽ എത്തിക്കും. കോവിഡ് നിയന്ത്രണം മൂലം കഴിഞ്ഞ 2 വർഷം രാജ്യാന്തര തീർഥാടകർക്ക് ഹജ്‌ജിന് അനുമതിയുണ്ടായിരുന്നില്ല. ഇത്തവണ 8.5 ലക്ഷം രാജ്യാന്തര തീർഥാടകർ ഉൾപ്പടെ 10 ലക്ഷം പേർ ഹജ്‌ജ് നിർവഹിക്കും.

Read also: ബിജെപിയിൽ തൃപ്‌തരല്ലാത്ത എല്ലാവരും ഞങ്ങൾക്ക് വോട്ട് ചെയ്യണം; അരവിന്ദ് കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE