ബിജെപിയിൽ തൃപ്‌തരല്ലാത്ത എല്ലാവരും ഞങ്ങൾക്ക് വോട്ട് ചെയ്യണം; അരവിന്ദ് കെജ്‌രിവാൾ

By Staff Reporter, Malabar News
-delhi-chief-minister-arvind-kejriwal
Ajwa Travels

അഹമ്മദാബാദ്: ബിജെപിയില്‍ തൃപ്‌തരല്ലാത്തവരെല്ലാം ആം ആദ്‌മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഹമ്മദാബാദില്‍ ഒരു പൊതുപാരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്‌രിവാളിന്റെ പ്രസ്‌താവന.

വൃത്തികെട്ട രാഷ്‌ട്രീയം കളിക്കാനോ, അഴിമതി നടത്താനോ അല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത്. ജനങ്ങളെ സഹായിക്കാനാണ്. ഡെല്‍ഹിയിലും പഞ്ചാബിലും ഉള്‍പ്പടെ മികച്ച പ്രവര്‍ത്തനമാണ് ഞങ്ങള്‍ കാഴ്‌ച വെക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി നിങ്ങള്‍ വോട്ട് പാഴാക്കരുത്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്‌തരല്ലാത്തവര്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യണം; കെജ്‌രിവാൾ ആവശ്യപ്പെട്ടു.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ വിജയത്തില്‍ ആത്‌മവിശ്വാസവും പ്രതീക്ഷയും പ്രകടിപ്പിച്ച ഡെല്‍ഹി മുഖ്യമന്ത്രി ഗുജറാത്തില്‍ പാര്‍ട്ടി വികസിക്കുകയാണെന്നും പറഞ്ഞു. ബിജെപിയുടെ ഭരണം ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. തങ്ങള്‍ക്ക് പകരമാകാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ബിജെപി വിശ്വസിക്കുന്നു. ഈ സമയത്ത് ജനങ്ങള്‍ പ്രതീക്ഷ വെക്കുന്നത് എഎപിയിലാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ഗ്യാൻവാപി കേസ്; വിചാരണ ഇന്ന് മുതൽ പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE