അഴിമതി ആരോപണം; സിജിഎസ്‌ടി ഉദ്യോഗസ്‌ഥരെ സിബിഐ അറസ്‌റ്റ് ചെയ്‌തു

By Staff Reporter, Malabar News
ISRO spy case conspiracy
Representational Image
Ajwa Travels

കൊൽക്കത്ത: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ളയറിലെ സിജിഎസ്‌ടിയിൽ ജോലി ചെയ്യുന്ന ഒരു സൂപ്രണ്ടും ഇൻസ്‌പെക്‌ടറും കൈക്കൂലി കേസിൽ അറസ്‌റ്റിലായതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ അറിയിച്ചു. പരാതിക്കാരിൽ നിന്ന് 9.33 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്.

രണ്ട് ഉദ്യോഗസ്‌ഥരെയും ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതായി സിബിഐ കൂട്ടിച്ചേർത്തു. സിജിഎസ്‌ടി സൂപ്രണ്ട് അതനു കുമാർ ദാസ്, ഇൻസ്‌പെക്‌ടർ മനോജ് കുമാർ എന്നിവരാണ് അറസ്‌റ്റിലായത്. ഇവരുടെ പക്കൽ നിന്ന് കുറ്റകരമായ രേഖകളും കണ്ടെടുത്തു. ജിഎസ്‌ടി രജിസ്ട്രേഷൻ നടപടികൾക്കായി പരാതിക്കാരനിൽ നിന്ന് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ചർച്ചകൾക്ക് ശേഷം കൈക്കൂലി തുക 15,000 രൂപയായി കുറച്ചു. പിന്നാലെ പരാതിക്കാരൻ സിബിഐയെ സമീപിച്ചു. പരാതി ലഭിച്ചയുടൻ കേസ് രജിസ്‌റ്റർ ചെയ്യുകയും അന്വേഷണത്തിനായി ഉദ്യോഗസ്‌ഥരുടെ സംഘത്തെ രൂപീകരിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

ഇൻസ്‌പെക്‌ടർ മുഖേന കൈക്കൂലി തുക നൽകാൻ പരാതിക്കാരനോട് സൂപ്രണ്ട് നിർദ്ദേശിച്ചു. പരാതിക്കാരിയിൽ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിബിഐ രണ്ട് പ്രതികളെയും കുടുക്കിയത്. സംഭവസ്‌ഥലത്ത് നിന്ന് സൂപ്രണ്ടിനെയും അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായ രണ്ട് പ്രതികളെയും പോർട്ട് ബ്ളയറിലെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.

Read Also: വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യം; സുപ്രീം കോടതി നാളെ പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE