2050ഓടെ ലോക ജനസംഖ്യയിലെ പകുതിപേരും അമിതവണ്ണക്കാരാകും; പുതിയ പഠനം

By News Desk, Malabar News
Ajwa Travels

2050 ഓടെ ലോകജനസംഖ്യയിലെ പകുതിപേരും അമിത വണ്ണക്കാരാകുമെന്ന് പുതിയ പഠനം. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പോട്‌സ്ഡാം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ക്ളൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.

പ്രൊസസ്ഡ് ഫുഡിലേക്കുള്ള മാറ്റത്തിന്റെ ഫലമായാണ് അമിത വണ്ണക്കാരാകുന്നതെന്നും പഠനം പറയുന്നു. 45 ശതമാനത്തോളം പേര്‍ അമിത ഭാരക്കാരും പതിനാറ് ശതമാനം പേര്‍ പൊണ്ണത്തടിയാല്‍ ബുദ്ധിമുട്ടുന്നവരുമാകും എന്നാണ് പഠനം പറയുന്നത്.

കൂടാതെ 500 മില്യണില്‍പരം ജനങ്ങള്‍ പോഷകാഹാരക്കുറവും ഭാരക്കുറവും നേരിടുമെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു. ഭക്ഷണത്തിന്റെ ആഗോള തലത്തിലുള്ള വിതരണത്തിലെ അപര്യാപ്‌തതയും ഭക്ഷണ ശൈലിയിലെ മാറ്റവുമെല്ലാമാണ് ഇവയിലേക്ക് നയിക്കുന്നത് എന്നും പഠനം പറയുന്നു.

Also Read: ഓറഞ്ച് ഒരു ചെറിയ പഴമല്ല; ഗുണങ്ങള്‍ ധാരാളം

എന്തായാലും നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ നമുക്ക് ശ്രദ്ധിക്കാം. ഫാസ്‌റ്റ് ഫുഡിന്റെ ഉപയോഗം കുറച്ചുകൊണ്ടും കൃത്യമായ വ്യായാമങ്ങളിലൂടെയും അമിത ഭാരത്തെയും പൊണ്ണതടിയേയുമോക്കെ നമുക്ക് ഇല്ലാതാക്കാം. ശരീരത്തിന് വേണ്ടുന്ന കായിക അധ്വാനങ്ങളും ശാരീരിക അധ്വാനങ്ങളും നല്‍കി ആരോഗ്യത്തെ കാത്തുസൂക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE