അമലയുടെ ത്രില്ലർ ചിത്രം ‘ക‍ഡാവർ’; സസ്‌പെൻസ് നിറച്ച് മോഷൻ പോസ്‌റ്റർ

By News Bureau, Malabar News
amala paul-cadaver movie
Ajwa Travels

സസ്‌പെൻസിൽ പൊതിഞ്ഞ മോഷൻ പോസ്‌റ്റർ പുറത്തുവിട്ട് ‘കഡാവറി’ന്റെ അണിയറ പ്രവർത്തകർ. അനൂപ് എസ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമല പോൾ ആണ് നായിക. അമല തന്നെയാണ് ചിത്രം നിർമിക്കുന്നതും. അമല പോൾ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമാണ് ‘കഡാവർ’.

ഉദ്വേ​ഗം നിറഞ്ഞ പോസ്‌റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പോസ്‌റ്റ്മോർട്ടം ടേബിളിൽ കിടക്കുന്ന മൃതദേഹത്തിനരികെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അമലയുടെ കഥാപാത്രത്തെയാണ് പോസ്‌റ്ററിൽ കാണാനാവുക. ഫോറൻസിക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഇൻവെസ്‌റ്റി​ഗേഷൻ ഓഫിസറായ പോലീസ് സർജനായാണ് അമലയെത്തുന്നത്.

 

View this post on Instagram

 

A post shared by Amala Paul (@amalapaul)

താൻ ആദ്യമായി നിർതാവ് ആകുന്നതിലുള്ള സന്തോഷവും അമല പോൾ ആരാധകരുമായി പങ്കുവെച്ചു. ‘12 വർഷവും 144 മാസവും 4380 ദിവസവുമായി ഒരു അഭിനേത്രി എന്ന നിലയിൽ ഞാൻ ഇൻഡസ്‌ട്രിയിലുണ്ട്. അമല പോളിനെ -അമല പോൾ ആക്കിയ എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എനിക്കിപ്പോൾ ചിറകുകൾ മുളച്ചു, ഞാൻ പുതിയൊരു ജോലിയിലേക്ക് കടക്കുന്നു. എന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസുമായി ഞാനിന്നൊരു നിർമാതാവായിരിക്കുന്നു…അമല പോൾ പ്രൊഡക്ഷൻസ്…,’ തന്റെ നിർമാണ സംരംഭത്തെക്കുറിച്ച് അമല ഫേസ്‌ബുക്കിൽ കുറിച്ചു.

cadaver movie_amala paul

അരവിന്ദ് സിംഗ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. അഭിലാഷ് പിള്ളയാണ് രചന. ലോകേഷ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നു. ചിത്രത്തിന് ഈണം പകരുന്നത് രഞ്‌ജിൻ രാജ് ആണ്.

Sports News: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്തേക്ക് ദ്രാവിഡ്‌ അപേക്ഷ സമർപ്പിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE