ന്യൂയോര്‍ക്ക്: കമ്പനി ജീവനക്കാരുടെ കോവിഡ് വിവരങ്ങള്‍ ഒളിച്ചുവെച്ചതിന് യുഎസ് കോര്‍പ്പറേറ്റ് ഭീമന്‍ ആമസോണിന് പിഴ ശിക്ഷ. കോവിഡ് ബാധിതരായ ജീവനക്കാരുടെ വിവരങ്ങള്‍ മറ്റു ജീവനക്കാരെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് 5 ലക്ഷം ഡോളര്‍ (3.71 കോടി രൂപ) ആമസോണിന് പിഴ ചുമത്തിയത്.
സഹപ്രവര്‍ത്തകരുടെ കോവിഡ് വിവരങ്ങള്‍ മറ്റു ജീവനക്കാരെ അറിയിക്കുന്നതില്‍ ആമസോണ്‍ പരാജയപ്പെട്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കാലിഫോര്‍ണിയയിലെ ആമസോണിന്റെ തൊഴിലിടങ്ങളിലെ കോവിഡ് കേസ് വിവരങ്ങളാണ് കമ്പനി പൂഴ്‌ത്തിയതായി കണ്ടെത്തിയത്.
കാലിഫോര്‍ണിയ ആരോഗ്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ കോടതിയാണ് നടപടി എടുത്ത് പിഴ ചുമത്തിയത് എന്നാണ് ലോസ് അഞ്ചലസ് ടൈംസ് റിപ്പോര്‍ട് ചെയ്യുന്നത്. നടപടിയെ തുടര്‍ന്ന് ഇനി മുതല്‍ കോവിഡ് കേസുകള്‍ പ്രദേശിക ആരോഗ്യ ഏജന്‍സിയുമായി കൃത്യമായി പങ്കുവെയ്‌ക്കാനും, പിഴ അടയ്‌ക്കാനും ആമസോണ്‍ തയ്യാറായി എന്നാണ് റിപ്പോര്‍ട്.
കാലിഫോര്‍ണിയ സംസ്‌ഥാനത്ത് കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ കോവിഡ് റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ നിയമ പ്രകാരമാണ് ആമസോണിന് പിഴ വിധിച്ചിരിക്കുന്നത്. ഈ നിയമപ്രകാരം തൊഴിലുടമ ഒരോ ദിവസത്തെയും തൊഴിലാളികള്‍ക്കിടയിലെ കോവിഡ് കേസുകള്‍ മറ്റ് തൊഴിലാളികളെ അറിയിക്കണം.
Read Also: അന്തരിച്ച നടൻ പുനീതിന് ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കാൻ സര്‍ക്കാര്‍