കരിയർ ദിനവുമായി ആമസോൺ; ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങൾ

By News Desk, Malabar News
Ajwa Travels

ലണ്ടൻ: കോവിഡ് മഹാമാരിയിൽ ജനങ്ങൾ ഷോപ്പിങ്ങിന് കൂടുതലും ഓൺലൈനിനെ ആശ്രയിച്ച് തുടങ്ങിയതോടെ പുതിയ വഴികൾ തുറക്കുകയാണ് ആമസോൺ. ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ ആമസോൺ ഇന്ത്യയിൽ ആദ്യമായി തങ്ങളുടെ കരിയർ ദിനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വ്യാപാരം കുതിച്ചുയർന്നതോടെ പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള പദ്ധതിക്കാണ് കമ്പനി തുടക്കം കുറിക്കുന്നത്.

ഈ വർഷം ഇന്ത്യയിലെ 35 നഗരങ്ങളിലായി 8000ത്തിലധികം ജീവനക്കാരെ നിയമിക്കുമെന്നാണ് ആമസോൺ വൃത്തങ്ങൾ നൽകുന്ന വിവരം. കോർപറേറ്റ്, ടെക്‌നോളജി, ഉപഭോക്‌തൃ സേവനം എന്നീ വിഭാഗങ്ങളിലാണ് പുതിയ റിക്രൂട്ട്‍മെന്റ് നടക്കുക. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഗുഡ്‌ഗാവ്, മുംബൈ, നോയിഡ തുടങ്ങിയ നഗരങ്ങളിലാണ് അവസരം.

കരിയർ ദിന പരിപാടിയുടെ ഭാഗമായി ഇന്ത്യയെയും ആഗോളതലത്തിലുള്ള മറ്റ് രാജ്യങ്ങളെയും കേന്ദ്രീകരിച്ചുള്ള സെഷനുകള്‍ക്ക് പുറമേ 140 ആമസോണ്‍ റിക്രൂട്ടര്‍മാര്‍ രാജ്യത്തൊട്ടാകെയുള്ള തൊഴിലന്വേഷകരുമായി 2,000 സൗജന്യ, വ്യക്‌തിഗത തൊഴില്‍ പരിശീലന സെഷനുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍ അന്വേഷണ പ്രക്രിയയെ എങ്ങനെ ഫലപ്രദമായി സമീപിക്കണം, റെസ്യൂമെ നിർമിക്കാനുള്ള കഴിവുകള്‍ എങ്ങനെയാണ് വളര്‍ത്തേണ്ടത്, അഭിമുഖങ്ങളില്‍ പ്രയോഗിക്കാവുന്ന നുറുങ്ങുകള്‍ എന്നിവയെ കുറിച്ചെല്ലാം അവബോധം നല്‍കി, ശരിയായ ജോലി നേടുന്നതിന് റിക്രൂട്ട് ചെയ്യുന്നവര്‍ ഉദ്യോഗാർഥികളെ സഹായിക്കും.

ഇന്ത്യയെ കൂടാതെ, ജപ്പാന്‍, ജർമനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിൻ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ആമസോണ്‍ തങ്ങളുടെ കരിയര്‍ ദിനം ആവിഷ്‌കരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അമേരിക്കയില്‍ ആമസോണ്‍ കരിയര്‍ ദിനം നടത്തിയിരുന്നു. അതിന് മികച്ച പ്രതികരണവും സ്വീകരണവുമാണ് ലഭിച്ചത്. ഈ പശ്‌ചാത്തലത്തിലാണ് മറ്റ് രാജ്യങ്ങളിൽ കൂടി പരിപാടി നടത്താന്‍ കമ്പനി തീരുമാനിച്ചത്. സെപ്‌റ്റംബർ 16നാണ് ആമസോൺ ഇന്ത്യയിൽ കരിയർ ദിനം അവതരിപ്പിക്കുക.

Also Read: മൂന്നാംതരംഗ ഭീഷണി; കർശന നിയന്ത്രണങ്ങളുമായി സംസ്‌ഥാനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE