വിദേശ സഹായം കൈപ്പറ്റുന്നതിൽ കേന്ദ്ര സർക്കാർ നിലപാടിലെ അവ്യക്‌തത തുടരുന്നു

By Staff Reporter, Malabar News
Parliament-
Representational Image
Ajwa Travels

ന്യൂഡെൽഹി: അതിതീവ്ര കോവിഡ് വ്യാപന സാഹചര്യത്തിൽ വിദേശ സഹായങ്ങൾ കൈപ്പറ്റുന്ന കാര്യത്തിൽ അവ്യക്‌ത നിലപാട് തുടർന്ന് കേന്ദ്രസർക്കാർ. വിദേശ സഹായം നേരിട്ട് സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീർഘകാല നയത്തിൽ മാറ്റം ഇല്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഈ നിലപാടിൽ മാറ്റം വരുത്താതെ വിദേശ രാജ്യങ്ങൾ വാഗ്‌ദാനം ചെയ്‌ത സഹായങ്ങൾ നേരിട്ട് കൈപ്പറ്റാൻ സർക്കാർ എജൻസികൾക്ക് സാധിക്കില്ല.

കോവിഡ് വ്യാപനത്തിൽ ഇന്ത്യ വിറങ്ങലിക്കുമ്പോൾ ലോക രാജ്യങ്ങൾ ഒന്നടങ്കം ഇന്ത്യക്ക് നേരെ സഹായ ഹസ്‌തം നീട്ടുകയാണ്. ഓക്‌സിജൻ, മരുന്നുകൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവ അടക്കമാണ് വാഗ്‌ദാനം. അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, ഓസ്‌ട്രേലിയ, ചൈന, ജർമനി, റഷ്യ, യുഎഇ, ഇംഗ്‌ളണ്ട്, തുടങ്ങി 15ഓളം രാജ്യങ്ങൾ ഇതുവരെ സഹായ സന്നദ്ധത അറിയിച്ചു. വാഗ്‌ദാനം ചെയ്യപ്പെട്ട സഹായങ്ങൾ നേരിട്ട് സർക്കാർ ഏജൻസികൾക്ക് കൈപ്പറ്റാം എന്നതാണ് അവസ്‌ഥ.

പക്ഷേ ഇക്കര്യത്തിൽ അവ്യക്‌ത നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. വിദേശ സഹായം സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീർഘകാല നയം ഇപ്പോഴും നിലവിലുണ്ടെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറയുന്നു. ഇന്ത്യ ഇതുവരെയും വിദേശ സഹായം അഭ്യർഥിച്ചിട്ടില്ലെന്നാണ് വിശദീകരണം. മെഡിക്കൽ ഓക്‌സിജൻ ഉൾപ്പടെ പലതും വാണിജ്യാവശ്യങ്ങളുടെ ഭാഗം എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്.

മാത്രമല്ല യൂറോപ്യൻ യൂണിയനും റഷ്യയും അടക്കമുള്ള രാജ്യങ്ങൾ വാഗ്‌ദാനം ചെയ്‌ത സഹായം ഗ്രാന്റ് രൂപത്തിൽ കൈപ്പറ്റാനാണ് കേന്ദ്രസർക്കാർ നീക്കം. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രസർക്കാർ ദുരഭിമാനം കാണിക്കുന്നു എന്ന വിമർശനമാണ് ഇതോടെ ശക്‌തമാകുന്നത്.

കേന്ദ്രനയം തിരുത്തിയില്ലെങ്കിൽ വാഗ്‌ദാനങ്ങളും സംഭാവനകളും ഇന്ത്യൻ റെഡ് ക്രോസ് വഴിയാകും രാജ്യത്ത് എത്തുക. വാക്‌സിൻ നിർമാണ അസംസ്‌കൃത വസ്‌തുക്കൾ അടക്കം സ്വകാര്യ കമ്പനികൾക്ക് ഇന്ത്യയുടെ പേരിൽ നേരിട്ട് ലഭിക്കുന്ന അവസ്‌ഥയിലേക്ക് കാര്യങ്ങൾ നീളും.

Read Also: മെയ് 2ന് ലോക്ക്ഡൗൺ, വാക്‌സിൻ ന്യായവിലയ്‌ക്ക്; ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE