ജിഷാ വധക്കേസിൽ അമീറുൽ ഇസ്‌ലാമിനെ ‘പ്രതിയാക്കി’ കുരുക്കിയതാണ്; ആക്റ്റിവിസ്‌റ്റ് അമ്പിളി ഓമനക്കുട്ടൻ

By News Desk, Malabar News
Ajwa Travels

2016ൽ കേരളത്തിൽ ആകമാനം കോളിളക്കംസൃഷ്‌ടിച്ച കൊലക്കേസാണ് പെരുമ്പാവൂര്‍ ജിഷ വധം. ജിഷ എന്ന 29കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവം അന്ന് ഏറെ ചർച്ച ചെയ്‍തതാണ്. 5 വർഷങ്ങൾക്കിപ്പുറം ഇന്ന് ജിഷാ വധം വീണ്ടും ചർച്ചയാകുന്നത് പ്രമുഖ ആക്‌റ്റിവിസ്‌റ്റും എഴുത്തുകാരിയുമായ അമ്പിളി ഓമനകുട്ടന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ്.

ജിഷ വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അമീറുൽ ഇസ്‌ലാം ഈ കേസിൽ പ്രതിയല്ല എന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് അമ്പിളി ഓമനകുട്ടൻ തന്റെ പോസ്‌റ്റിൽ വ്യക്‌തമാക്കുന്നത്.

സംഭവത്തില്‍ മുൻപും ദുരൂഹത ആരോപിച്ച് പലരും രംഗത്ത് എത്തിയിരുന്നതിനാൽ തന്നെ, 4 ദിവസങ്ങൾക്ക് മുൻപ് പോസ്‌റ്റ് ചെയ്‍ത അമ്പിളി ഓമനകുട്ടന്റെ കുറിപ്പ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറികൊണ്ടിരിക്കുക ആണ്.

നീതി വ്യവ്‌സഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് ഈ കേസിലുള്ളതെന്ന് പോസ്‌റ്റിൽ ആരോപിക്കുന്നു. വലിയ ചർച്ചകൾക്കാണ് അമ്പിളി ഓമനകുട്ടന്റെ ഈ പോസ്‌റ്റ് വഴി ഒരുക്കിയിരിക്കുന്നത്. വിയ്യൂർ ജയിലിൽ കഴിയുന്ന അമീറുൽ ഇസ്‌ലാമിനെ സന്ദർശിച്ച ശേഷം അവർ കുറിച്ച പോസ്‌റ്റിന്റെ പൂർണ്ണരൂപം;-

പോസ്‌റ്റിനൊപ്പം അമ്പിളി ഓമനക്കുട്ടൻ പങ്ക് വെച്ചിരിക്കുന്ന വീഡിയോ കാണാം.

Read Also: ഇന്ത്യയെ ഹിന്ദുരാഷ്‌ട്രം ആക്കണമെന്ന പരാമർശം; പിസി ജോർജിനെതിരെ അന്വേഷണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE