ആമിന (96) നിര്യാതയായി; മയ്യിത്ത് നമസ്‌കരിക്കാൻ കാന്തപുരം അഭ്യർഥിച്ചു

By Desk Reporter, Malabar News
Amina Edakkara_Karappuram
മരണപ്പെട്ട ആമിന (96)

നിലമ്പൂർ: മർകസു സഖാഫത്തിസുന്നിയ്യ ജിദ്ദ തകാഫുൽ അംഗവും, സുലൈമാനിയ്യ സർക്കിൾ വൈസ് പ്രസിഡണ്ടും, പ്രവാസിയുമായ എടക്കര കാരപ്പുറം സ്വദേശി ചൂടി മുഹമ്മദ്‌ എന്നവരുടെ മാതാവ് ആമിന (96) ഇന്ന് കാലത്ത് 6.30ന് നിര്യാതയായി.

വൈകിട്ട് 3മണിക്ക് കാരപ്പുറം ജുമാമസ്‌ജിദ്‌ ഖബർസ്‌ഥാനിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. മരണാനന്തര കർമങ്ങൾക്കും പ്രാർഥനക്കും കാരപ്പുറം ജുമാമസ്‌ജിദ്‌ ഖതീബ് ഉസ്‌മാൻ ബാഖവി നേതൃത്വം നൽകി. ആമിനയുടെ പേരിൽ മയ്യിത്ത് നമസ്‌കരിക്കാനും പ്രാർഥന നടത്താനും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അഭ്യർഥിച്ചതായും ബന്ധുക്കൾ പറഞ്ഞു.

Kanthapuram Request
കാന്തപുരത്തിന്റെ അഭ്യർഥന

എസ്‌വൈഎസ്‌ കാരപ്പുറം യൂണിറ്റ് പ്രസിഡണ്ട് ശിഹാബ് റഹ്‌മാൻ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് കാരപ്പുറം, ഇന്ത്യൻ കൾചറൽ സെന്റർ കാരപ്പുറം, രിസാല സ്‌റ്റഡി സർക്കിൾ കാരപ്പുറം, എസ്‌എസ്‌എഫ് കാരപ്പുറം, എസ്‌വൈഎസ്‌ ചെമ്മൻതിട്ട, ഹിദായ ദഅവ സെന്റർ മൂത്തേടം എന്നിവർ മരണത്തിൽ അനുശോചിച്ചു

ആമിനഉമ്മ വിട പറയുമ്പോൾ ഈ നാടിന് വലിയ നഷ്‌ടമാണ്‌. സഹജീവി സ്‌നേഹവും കരുണയും തന്റെ മക്കളെ പഠിപ്പിക്കുകയും പ്രവർത്തിപഥത്തിൽ കൊണ്ട് വരികയും ചെയ്‌ത ധീര വനിതയായിരുന്നു ആമിനഉമ്മ. അതിന് വലിയ ഉദാഹരണവും മാതൃകയുമാണ് ‘ചൂടി മുഹമ്മദ്‌’ എന്ന നമ്മുടെ സഹയാത്രികൻ. മഹതിയുടെ പാരത്രിക ജീവിതം നാഥൻ സ്വർഗമാക്കി കൊടുക്കട്ടെ; അനുശോചന സന്ദേശത്തിൽ ശിഹാബ് റഹ്‌മാൻ സഖാഫി പറഞ്ഞു.

അബ്‌ദുൽ കരീം, സുബൈദ, ഖദീജ, മൈമൂന എന്നിവരാണ് മറ്റുമക്കൾ. സഫിയ, സുലൈഖ, റഷീദ്, കരീം ഹുസൈൻ എന്നിവരാണ് മരുമക്കൾ.

പൂർണ്ണ വായനയ്ക്ക്

Most Read: കോവിഡ് ഐസിയു ലഭിക്കാതെ വയോധിക മരിച്ചു; ആംബുലൻസിൽ കഴിയേണ്ടി വന്നത് 4 മണിക്കൂർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE