അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു

By News Desk, Malabar News
MalabarNews_Amit shah
Amit Shah
Ajwa Travels

ന്യൂഡെല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം കോവിഡ് മുക്തനായി ആശുപത്രിയില്‍ നിന്ന് മടങ്ങിയ അമിത് ഷായെ ഇന്നലെ രാത്രി 11 മണിയോടെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് മുക്തനായ ശേഷം നാല് ദിവസത്തോളം അദ്ദേഹത്തിന് തളര്‍ച്ചയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡിന് ശേഷം അമിത് ഷാക്ക് ശ്വാസതടസ്സങ്ങള്‍ ഉണ്ടാവാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഓഗസ്റ്റ് രണ്ടിനാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 14ന് നടത്തിയ പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു.

അതേസമയം ആശുപത്രി അധികൃതര്‍ അമിത് ഷായുടെ ആരോഗ്യ നിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തിനില്ലെന്നാണ് സൂചന. എന്നാല്‍ കോവിഡിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ശ്വാസ തടസ്സമായത് കൊണ്ട് ആശുപത്രിയില്‍ അദ്ദേഹത്തെ വീണ്ടും പരിശോധനകള്‍ക്ക് വിധേയനാക്കും. പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനം കര്‍ശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ ആരംഭിക്കാനിരിക്കയാണ് നാളെ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE