അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനം; ട്വിറ്ററിൽ ട്രെൻഡിങ് ആയി ‘ഗോ ബാക്ക്’ ഹാഷ്‌ടാഗ്‌

By Desk Reporter, Malabar News
Amit-Sha_2020-Nov-13
Ajwa Travels

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനത്തിന്റെ പശ്‌ചാത്തലത്തിൽ ട്വിറ്ററിൽ ട്രെൻഡിങ് ആയി ‘ഗോ ബാക്ക്’ ഹാഷ്‌ടാഗ്‌. അമിത് ഷാ തമിഴ്‌നാട്ടിൽ എത്തുന്നതിന് മുൻപ് തന്നെ ട്വിറ്ററിൽ ഗോ ബാക്ക് ഹാഷ്‌ടാഗ്‌ ട്രെൻഡിങ്ങിൽ ഒന്നാമതെത്തി എന്നതാണ് ശ്രദ്ധേയം. നാല് ലക്ഷത്തിന് മുകളിലാണ് ഈ ഹാഷ്‌ടാഗിൽ വന്ന ട്വീറ്റുകൾ.

എംഎൽഎമാരായ പ്രിയങ്ക്‌ ഖാർഗെ, ടിആർബി രാജ, കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ തുടങ്ങിയവരും ഗോ ബാക്ക് ഹാഷ്‌ടാഗുമായി എത്തിയിട്ടുണ്ട്.

അമിത് ഷാ വരുന്നതിന് മുന്നോടിയായി വിമാനത്താവളം മുതൽ പല്ലാവരം വരെയുള്ള പ്രദേശത്ത് വാഹനം തടഞ്ഞുവച്ച വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മാണിക്കം ടാഗോറിന്റെ ‘ഗോബാക്ക് അമിത് ഷാ’ ഹാഷ്‌ടാഗ്‌. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഇവിടെ 45 മിനുട്ടിൽ അധികമായി തടഞ്ഞു വച്ചിരിക്കുകയാണ് എന്നാണ് ചിലർ ട്വീറ്റ് ചെയ്യുന്നത്.

അടുത്ത വര്‍ഷം തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അമിത് ഷായുടെ സന്ദര്‍ശനം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുന്നേറ്റമുണ്ടാക്കിയപ്പോഴും തമിഴ്‌നാട്ടിൽ ബിജെപിക്ക് വേരുറപ്പിക്കാൻ സാധിച്ചിട്ടില്ല. ഖുശ്ബു ഉള്‍പ്പെടെയുള്ളവരെ ബിജെപി പാളയത്തിലെത്തിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് ‘വേൽയാത്ര’ പരിപാടി സംഘടിപ്പിച്ചതും. ഇപ്പോൾ അമിത് ഷാ നേരിട്ട് കളത്തിൽ ഇറങ്ങിയിരിക്കുകയാണ്.

Related News:  തമിഴ്‌നാട് പിടിക്കാൻ ബിജെപി; അമിത് ഷാ നേരിട്ടിറങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE