വയനാട്: ജില്ലയിലെ ബേഗൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ബേഗൂർ കോളനിയിലെ സോമൻ(60) ആണ് മരിച്ചത്. കാട്ടിൽ ആടിനെ മേയ്‌ക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ ചവിട്ടേറ്റ സോമൻ സംഭവ സ്‌ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇന്ന് വൈകിട്ട് നാലരയോടെ ബേഗൂർ കോളനിക്ക് സമീപത്തെ കാട്ടിൽ വെച്ചാണ് സോമനെ കാട്ടാന ആക്രമിച്ചത്. വനപാലകരും പോലീസും സ്‌ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Most Read| ‘വ്യക്‌തിപരമായ ആക്രമണം വേണ്ടെന്ന് സിപിഎം’; മുഖ്യമന്ത്രി 24ന് പുതുപ്പള്ളിയിൽ