പാലക്കാട്: കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖൻ (61) ആണ് മരിച്ചത്. പെരുവമ്പ് അപ്പളംകുളത്തിൽ മീൻ പിടിക്കുന്നതിനിടെ വയോധികനെ കാണാതാവുകയായിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാണ്ടെത്തിയത്. മീൻ പിടിക്കുന്നതിനിടെ ആറുമുഖൻ കുഴഞ്ഞുവീഴുക ആയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Most Read: ചട്ടം ലംഘിച്ച് കരാറുകാർക്ക് അധിക തുക; ഉടൻ തിരിച്ചുപിടിക്കാൻ ഉത്തരവ്