കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കണം; മാസ്‌ക് ധരിക്കാത്തവര്‍ക്ക് വിചിത്ര ശിക്ഷയുമായി ഇന്തോനേഷ്യ

By News Desk, Malabar News
MalabarNews_indonesia grave digging
Representation Image
Ajwa Travels

ജക്കാര്‍ത്ത: പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് വിചിത്രമായ ശിക്ഷ വിധിച്ച് ഇന്തോനേഷ്യ. കോവിഡ്-19 ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ പൊതു ശ്മശാനത്തില്‍ കുഴിയെടുപ്പിച്ചാണ് മാസ്‌ക് ധരിക്കാത്തവരെ അധികൃതര്‍ ശിക്ഷിച്ചത്.  ഇന്തോനേഷ്യന്‍ പ്രവിശ്യയായ ഈസ്റ്റ് ജാവയിലാണ് സംഭവം.

പൊതു ശ്മശാനത്തില്‍ കുഴിയെടുക്കുന്ന പ്രവൃത്തിക്ക്  മൂന്ന് പേരാണ് നിലവില്‍ ഉള്ളത്. അതിനാല്‍ മാസ്‌ക് ധരിക്കാത്തതിനുള്ള ശിക്ഷയായി ശ്മശാനത്തിലേക്ക് ജോലിക്കായി അയക്കാമെന്ന് തീരുമാനിച്ചതായി സെര്‍മെ ജില്ലാമേധാവി സുയോനോ പറഞ്ഞു. ഗ്രെസിക് റീജന്‍സിയില്‍ എട്ട് പേര്‍ക്കാണ് കോവിഡ് മാര്‍ഗ നിര്‍ദേശ ലംഘനത്തിന് ശിക്ഷ ലഭിച്ചത്.

സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയോ സാമൂഹിക സേവനമോ ശിക്ഷയായി നല്‍കാന്‍ പ്രാദേശിക നിയമം ഇവിടെ അനുവദിക്കുന്നുണ്ട്. നിയമ ലംഘനങ്ങള്‍ക്ക് ഇത്തരത്തിലുള്ള ശിക്ഷ നല്‍കുന്നത് ജനങ്ങള്‍ക്ക് പാഠമായിരിക്കുമെന്നാണ് സുയാനോ പറയുന്നത്. പ്രദേശത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതായും സുയോനോ അറിയിച്ചു.

തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഇവിടെ വൈറസ് ബാധിച്ചത് 2,25,000 നോടടുത്ത് ആളുകള്‍ക്കാണ്. മരിച്ചവരുടെ എണ്ണം 8,965 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE