തമിഴിലേക്ക് ആദ്യചുവട്; അന്‍വര്‍ റഷീദും മിഥുന്‍ മാനുവലും ഒരുങ്ങുന്നു

By Team Member, Malabar News
Malabarnews_anvar rasheed
മിഥുൻ മാനുവൽ തോമസ്, അൻവർ റഷീദ്
Ajwa Travels

മലയാളികളുടെ പ്രിയ സംവിധായകരാണ് അന്‍വര്‍ റഷീദും മിഥുന്‍ മാനുവല്‍ തോമസും. തങ്ങളുടെ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് ഇരുവരുമിപ്പോള്‍. തമിഴില്‍ തങ്ങളുടെ ആദ്യ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രണ്ടു സംവിധായകരും.

ഫഹദ് ഫാസിലിന്റെ ട്രാന്‍സ് ആയിരുന്നു അന്‍വര്‍ റഷീദിന്റെ അവസാനം ഇറങ്ങിയ ചിത്രം. ട്രാന്‍സിന്റെ വിജയത്തിന് പിന്നാലെ തമിഴില്‍ പുതിയ ചിത്രത്തിന്റെ സംവിധാനത്തിന് ഒരുങ്ങുകയാണ് അന്‍വര്‍ റഷീദ്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മിഥുനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ സിനിമാപ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ഇരുവരുടെയും ആദ്യ തമിഴ് ചിത്രമാണിത്. ചിത്രത്തിലെ നായകനായി എത്തുന്നത് കൈതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മിഥുന്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE