പെരിയ ഇരട്ട കൊലപാതകം; സിബിഐ അന്വേഷണത്തിന് എതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

By Team Member, Malabar News
Malabarnews_supreme court
Representational image
Ajwa Travels

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക്കേസ് അന്വേഷണം സിബിഐ ക്ക് നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. പോലീസിന്റെ കേസന്വേഷണം വിശ്വാസ യോഗ്യമല്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസന്വേഷണം സിബിഐ ക്ക് വിട്ടുനല്‍കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിന്റെ നിയമസാധുതകളെ പറ്റി ആഭ്യന്തരവകുപ്പ് നേരത്തെ നിയമോപദേശം തേടിയിരുന്നു.

രാഷ്ട്രീയ പക്ഷാപാതം ചൂണ്ടിക്കാട്ടി മരിച്ച കൃപേഷിന്റേയും വിഷ്‌ണു ലാലിന്റെയും വീട്ടുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണം സിബിഐ ക്ക് വിട്ട് നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് വന്ന ശേഷവും കേസുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ച് സിബിഐ ക്ക് ഇതുവരെ വിട്ടു നല്‍കിയിരുന്നില്ല. സിബിഐ ഇതിനോടകം തന്നെ നാല് തവണ കത്ത് നല്‍കിയിട്ടും രേഖകള്‍ കൈമാറാതെ ഇരിക്കുകയാണ് ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാത്തതിനാല്‍ അപ്പീല്‍ ശരി വെക്കാന്‍ സാധ്യത ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 നാണ് പെരിയയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, വിഷ്‌ണു ലാല്‍ എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവും ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE