‘ചാലക്കുടി ചന്തക്ക് പോവുമ്പോള്‍’ പൊളിച്ചടുക്കി അറബി

By Team Member, Malabar News
Malabarnews_hashim
ഹാഷിം അബ്ബാസ്
Ajwa Travels

മലയാളം പാട്ട് പാടി തകര്‍ക്കുന്ന ഒരു അറബിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. ഓണക്കാലമിങ്ങടുത്തപ്പോള്‍ ഗള്‍ഫിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് അറബിയുടെ മിന്നുന്ന പ്രകടനം. കലാഭവന്‍ മണിയുടെ ‘ചാലക്കുടി ചന്തക്ക് പോവുമ്പോള്‍’ പാടിയാണ് ഹാഷിം അബ്ബാസ് എന്ന സൗദി അറേബ്യക്കാരന്‍ കാണികളെ കയ്യിലെടുക്കുന്നത്. തനിക്ക് കഴിയുന്ന വിധം പാട്ട് മനസിലാക്കിയെടുത്താണ് അറബിയുടെ പ്രകടനം.

ഇതിനോടകം 2000ത്തിലധികം പേരാണ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
നിരവധി മലയാളികള്‍ അറബിയുടെ പാട്ടിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘അറബി പൊളി ആണല്ലോ’ എന്നാണ് ഒരാള്‍ പറഞ്ഞിരിക്കുന്നത്. അറബിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നവര്‍, മണിയേയും മിസ്സ് ചെയ്യുന്നുവെന്നാണ് കമന്റുകളില്‍ പറയുന്നത്. ‘മരിച്ചാലും നിലക്കാത്ത മണിനാദം’എന്നാണ് ഒരാള്‍ കമന്റിട്ടത്. ‘മണിനാദം അങ്ങ് അറബിനാട്ടിലും അറബികള്‍ക്കും പ്രിയം. മിസ്സ് യൂ മണിച്ചേട്ടാ.. ‘എന്നാണ് വേറൊരാള്‍ പറയുന്നത്.

ഗള്‍ഫിലെ ഒരു ലുലു സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് അറബി പാട്ട് പാടുന്നത്. ലുലു മീഡിയ ഫേസ്ബുക്ക് പേജിലാണ് പാട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘ഗള്‍ഫില്‍ ഓണം എത്തി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍… ഭാഷയും സാംസ്‌കാരിക അതിരുകളും പരിവര്‍ത്തനം ചെയ്യുന്നു’വെന്ന കമന്റോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE