കൊല്‍ക്കത്ത: പ്രതിശ്രുത വരനുമായുള്ള വാക്കുതര്‍ക്കം മൂലം 22കാരി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂരിലെ ബന്സിഹാരിയിലാണ് സംഭവം. രാജ്പൂരിലെ നന്ദിത റോയിയാണ് മരിച്ചത്.
പ്രതിശ്രുത വരന് ബാബു ദാസുമായി വീഡിയോ കോളിലൂടെ സംസാരിക്കുന്നതിനിടെ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും തര്‍ക്കം രൂക്ഷമായതോടെ യുവതി സീലിംഗ് ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയും ചെയ്തു. ഉടന്‍ തന്നെ ബാബു ദാസ് ബന്സിഹാരി പൊലീസിനെ വിവരമറിയിച്ചെങ്കിലും യുവതിയുടെ ജീവന് രക്ഷിക്കാനായില്ല.
മകള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ആത്മഹത്യാ വിവരം വീട്ടുകാര്‍ അറിഞ്ഞത്. യുവതിയുടെ മരണം കണ്ടുകൊണ്ടിരുന്ന ബാബു ദാസ് വീട്ടുകാരെ അറിയിക്കാതെ പൊലീസിനെയാണ് വിളിച്ചതെന്നും അല്ലെങ്കില്‍ നന്ദിതയെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നുമാരോപിച്ച് ബാബു ദാസിനെതിരെ യുവതിയുടെ കുടുംബം പരാതി നല്കി.
Read also: പൊലീസിനെ ആക്രമിച്ച കേസില്‍ അര്‍ണബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 23ലേക്ക് മാറ്റി