മുംബൈ: ബലാൽസംഗ കേസ് പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് ജാമ്യം ലഭിച്ചത് അറിഞ്ഞതിന് ശേഷം പെണ്‍കുട്ടി മാനസിക വിഷമത്തിലായിരുന്നു. തുടര്‍ന്ന് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ജൂണില്‍ രണ്ടാനമ്മയുടെ ബന്ധു പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതിക്കെതിരെ പോക്സോ ചുമത്തുകയും കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ പ്രതിക്ക് ജാമ്യം ലഭിക്കുകയായിരുന്നു.
അതേസമയം പ്രതിയില്‍ നിന്ന് പെണ്‍കുട്ടിക്ക് ഭീഷണി ഉണ്ടായിരുന്നില്ല എന്നും കേസില്‍ കൂടുതൽ അന്വേഷണം നടത്തുമെന്നുമാണ് പോലീസ് അറിയിച്ചത്.
Read also: വസ്തുതകള്‍ റിപ്പോര്‍ട് ചെയ്യൂ; മാദ്ധ്യമ പ്രവർത്തകരോട് ബിവി ശ്രീനിവാസ്