പുതുമകളുമായി ‘ആർട്‌ ദുബായ്’; മാർച്ച്‌ 29ന് ആരംഭിക്കും

By Staff Reporter, Malabar News
Art-Dubai-
Ajwa Travels

ദുബായ്: ലോകത്തിലെ കലാവിസ്‌മയങ്ങളെ ഒരു കുടക്കീഴിലാക്കി അവതരിപ്പിക്കുന്ന ‘ആർട് ദുബായ്‘ ഇക്കുറി ഏറെ പുതുമകളോടെ എത്തും. ആർട് ദുബായുടെ പതിനാലാമത്തെ പതിപ്പാണ് ഈ വർഷം നടക്കുന്നത്. മാർച്ച് 29 മുതൽ ഏപ്രിൽ 3 വരെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ ബിൽഡിങ്ങിലാണ് മേള നടക്കുന്നത്. 52 രാജ്യങ്ങളിൽ നിന്നായി നൂറിലധികം കലാകാരൻമാർ പങ്കെടുക്കുന്ന മേളയാണ് ഇക്കുറി നടക്കുന്നത്.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്‌ചയും കൂടാതെയാണ് മേള സംഘടിപ്പിക്കുന്നത്. മിഡിൽ ഈസ്‌റ്റ്, നോർത്ത് ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കലാസൃഷ്‌ടികൾ മേളക്ക് മികവേകും. സെമിനാറുകൾ, ശിൽപശാലകൾ, പ്രഭാഷണങ്ങൾ എന്നിവയും ഇതിനോട് അനുബന്ധിച്ച് അരങ്ങേറും.

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ ഗേറ്റിന് ചുറ്റുമുള്ള ജലപാതകളിൽ ഒരുക്കുന്ന സ്‌കൾച്ചർ പാർക്ക് ആയിരിക്കും ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. കഴിഞ്ഞ വർഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും ജനപങ്കാളിത്തം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എന്നാൽ കൃത്യമായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ആളുകളെ കടത്തിവിടുകയുള്ളു.

Read Also: എയർ ഇന്ത്യ എക്‌സ്‍പ്രസ്; യുഎഇയിൽ നിന്ന് 2 സർവീസുകൾ പുനഃരാരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE