ലഖിംപുർ ഖേരി സംഘർഷം; ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചു

By Team Member, Malabar News
Ashish Mishra
Ajwa Travels

ന്യൂഡെൽഹി: ലഖിംപുർ ഖേരി സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ ആശിഷ് മിശ്രക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ലഖിംപുർ ഖേരിയിൽ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കാറുകൾ ഇടിച്ചുകയറ്റി കൊല നടത്തിയ സംഭവത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്‌തത്‌.

കഴിഞ്ഞ ഒക്‌ടോബർ 9ആം തീയതിയാണ് സംഭവം നടന്നത്. അജയ് മിശ്രയുടെയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടയിലേക്കാണ് കാറുകൾ ഇടിച്ചുകയറി കൊലപാതകം നടത്തിയത്.

കാർഷിക നിയമങ്ങൾക്കെതിരായ സമരം ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാക്കാത്ത സാഹചര്യത്തിലാണ് കർഷകർ പ്രതിഷേധം നടത്തിയത്. അതിന് പിന്നാലെയാണ് പ്രതിഷേധക്കാരുടെ ഇടയിലേക്ക് കാറുകൾ കയറ്റി കൊലപാതകം നടത്തിയത്.

Read also: വിയ്യൂർ ജയിലിൽ നിന്ന് ചികിൽസക്ക് എത്തിച്ച പ്രതി രക്ഷപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE