അസം സ്വദേശിനിയെ പീഡിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

By Trainee Reporter, Malabar News
drugs caught
Representational Image
Ajwa Travels

കോഴിക്കോട്: നഗരത്തിലെ ലോഡ്‌ജിൽ വെച്ച് അസം സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ലോഡ്‌ജ്‌ നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്‌ദുൾ സത്താർ (60) ആണ് പിടിയിലായത്. ഇയാളും പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പോലീസിൽ മൊഴി നൽകിയിരുന്നു.

വീട്ടു ജോലി വാഗ്‌ദാനം ചെയ്‌താണ്‌ അസം സ്വദേശിനിയായ പെൺകുട്ടിയെ കോഴിക്കോട് എത്തിച്ചത്. ഒരു മാസത്തോളം പീഡനത്തിന് ഇരയായ പെൺകുട്ടി കഴിഞ്ഞ ആഴ്‌ച ലോഡ്‌ജിൽ നിന്ന് ഇറങ്ങിയോടിയതോടെയാണ് വിവരം പുറത്തറിയുന്നത്. കേസിൽ അസം സ്വദേശികളായ രണ്ടുപേർ നേരത്തെ അറസ്‌റ്റിലായിരുന്നു. കേസിൽ ഇനിയും അറസ്‌റ്റിന് സാധ്യത ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

Most Read: ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE