അമേരിക്കൻ മാദ്ധ്യമ പ്രവർത്തകന്റെ കൊലപാതകം; പ്രതികളെ ഉടൻ മോചിപ്പിക്കണമെന്ന് പാക് കോടതി

By News Desk, Malabar News
Assassination of an American journalist; Pakistani court orders immediate release of accused
Daniel Pearl
Ajwa Travels

കറാച്ചി: അമേരിക്കൻ മാദ്ധ്യമ പ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉടൻ മോചിപ്പിക്കാൻ പാകിസ്‌ഥാൻ കോടതി ഉത്തരവിട്ടു. ഈ വർഷം ഏപ്രിലിൽ സിന്ധ് ഹൈക്കോടതി കേസിലെ മുഖ്യപ്രതി അഹമദ് ഒമർ സയീദ് ഷെയ്‌ഖിന്റെ വധശിക്ഷ ഇളവ് ചെയ്‌തിരുന്നു. കൂടാതെ മറ്റ് മൂന്ന് പ്രതികളെയും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കുറ്റവിമുക്‌തരാക്കുകയും ചെയ്‌തു.

2002 മുതൽ ജയിൽവാസം ‌അനുഭവിക്കുന്ന അഹമദ് ഒമർ സയീദിന്റെ വധശിക്ഷ ഏഴ് വർഷത്തെ തടവുശിക്ഷയാക്കി കുറക്കുകയാണ് കോടതി ചെയ്‌തത്‌. എന്നാൽ, കോടതി ഉത്തരവിട്ടിട്ടും ക്രമസമാധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്‌ഥാൻ അധികൃതർ നാല് പേരെയും ജയിലിൽ നിന്ന് മുക്‌തരാക്കിയിരുന്നില്ല.

മറ്റേതെങ്കിലും കേസിൽ കസ്‌റ്റഡി ആവശ്യപ്പെടുകയോ മോചനത്തിനെതിരെ പാകിസ്‌ഥാൻ സുപ്രീം കോടതി ഉത്തരവിടുകയോ ചെയ്യാത്ത പക്ഷം എല്ലാ പ്രതികളെയും ഉടൻ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത്‌ പാക് സർക്കാരും ഡാനിയൽ പേളിന്റെ മാതാപിതാക്കളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹരജി പരിഗണിച്ചിട്ടില്ല.

വാൾ സ്‌ട്രീറ്റ്‌ ജേണലിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫായിരുന്ന ഡാനിയൽ പേളിനെ 2002ലാണ് ഭീകരർ തട്ടിക്കൊണ്ട് പോയത്. 2001 സെപ്റ്റംബറിൽ യുഎസിന് നേരെയുണ്ടായ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു പേൾ. ഫെബ്രുവരിയിൽ പേളിന്റെ തല വെട്ടി മാറ്റുന്ന ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചിരുന്നു. വൈകാതെ തന്നെ അഹമദ് ഒമർ സയീദ് ഷെയ്‌ഖ് ഉൾപ്പടെ 4 ഭീകരരെ പിടികൂടുകയും ചെയ്‌തു.

Also Read: എല്ലാവരും പരിശോധന ഫലം ഹാജരാക്കണ്ട; ഗുരുവായൂരില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE