വയനാട്: ജില്ലയിലെ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഒന്നര കിലോമീറ്റര്‍ വായു പരിധിയെ ബഫര്‍ സോണാക്കാനുള്ള വിഞ്‌ജാപനമാണ് ബത്തേരി നിയമസഭാ മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. ഇടത് മുന്നണിക്കെതിരെ വിഷയത്തിൽ ആരോപണങ്ങൾ കടുപ്പിച്ചുക്കൊണ്ടുള്ളതാണ് യുഡിഎഫ്, എന്‍ഡിഎയുടെ പ്രചാരണങ്ങൾ.
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 119 സ്‌ക്വയർ കീലോമീറ്റർ വായുപരിധി ബഫര്‍ സോണാക്കാനുള്ള കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ തീരുമാനമാണ് ചര്‍ച്ച. കിലോമീറ്റര്‍ പരിധി കുറക്കാന്‍ കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ടെന്ന് ഇടതുമുന്നണി അവകാശപെടുമ്പോള്‍ ആവശ്യപെട്ടതിലും ജനവാസ കേന്ദ്രങ്ങളുണ്ടെന്നാണ് യുഡിഎഫ്, എന്‍ഡിഎ ആരോപണം.
ഇതു പിന്‍വലിക്കാന്‍ സംസ്‌ഥാന സർക്കാർ കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചെലുത്തുന്നില്ലെന്നാണ് യുഡിഎഫ് സ്‌ഥാനാർഥി ഐസി ബാലകൃഷ്‌ണന്റെ പ്രചാരണങ്ങളിൽ ആരോപിക്കുന്നത്. കൂടാതെ സംസ്‌ഥാനം നല്‍കിയ നിര്‍ദ്ദേശത്തിലെ 89 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ ജനവാസ കേന്ദ്രങ്ങളുണ്ടെന്ന് ഇവർ പറയുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ വേണ്ടത്ര ഇടപെട്ടില്ലെന്ന് എന്‍ഡിഎ സ്‌ഥാനാർഥി സികെ ജാനുവും ആരോപിക്കുന്നു.
അതേസമയം ജനവാസ കേന്ദ്രത്തെ ഒഴിവാക്കാന്‍ ഇടതുസര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലെന്ന പ്രചരണത്തെ പൂര്‍ണ്ണായും തള്ളുകയാണ് എൽഡിഎഫ് സ്‌ഥാനാർഥി എംഎസ് വിശ്വനാഥന്‍. രാത്രികാല ഗതാഗത നിയന്ത്രണവും നിലമ്പൂര്‍ നെഞ്ചന്‍കോട് റെയില്‍വേയുമാണ് മണ്ഡലത്തിലെ മറ്റ് തിരഞ്ഞെടുപ്പ് വിഷയങ്ങൾ.
Malabar News: അയല്‍ക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍