രഞ്‌ജിത്ത് പിൻമാറി; കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് സാധ്യത

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ നിന്ന് സ്‌ഥാനാർഥിയായി പരിഗണിച്ച സംവിധായകൻ രഞ്‌ജിത്ത് പിൻമാറി. നോർത്തിൽ മൽസരിക്കാനില്ലെന്ന് രഞ്‌ജിത്ത് പാർട്ടിയെ അറിയിച്ചു. ഇതോടെ മൂന്ന് ടേം പൂർത്തിയാക്കിയ എ പ്രദീപ് കുമാറിന് സാധ്യതയേറി.

എ പ്രദീപ് കുമാറിന് ഇളവ് വേണമെന്ന ആവശ്യം ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ട് വെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മൽസരിക്കാമോയെന്ന് സിപിഎം ചോദിച്ചിട്ടുണ്ടെന്നും പാർട്ടി തീരുമാനിച്ചാൽ മൽസരിക്കാൻ തയാറാണെന്നുമാണ് രഞ്‌ജിത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്.

സിറ്റിംഗ് എംഎൽഎ എ പ്രദീപ് കുമാറിന് പകരമാണ് രഞ്‌ജിത്തിനെ പരിഗണിച്ചത്. അതേസമയം കൊയിലാണ്ടിയിൽ കെസത്യനും എം മഹ്ബൂബും പരിഗണനയിലുണ്ട്. ബാലുശ്ശേരിയിൽ സച്ചിൻ ദേവ് മൽസരിച്ചേക്കും. ബേപ്പൂരിൽ മുഹമ്മദ് റിയാസും പരിഗണനാ പട്ടികയിലുണ്ട്.

Malabar News: ടിവി രാജേഷ് എംഎല്‍എക്കും മുഹമ്മദ് റിയാസിനും ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE