‘അതിജീവനത്തിന്റെ മുന്നണി പോരാളികള്‍’; ഡോക്യുമെന്ററി പ്രകാശനം ചെയ്‌ത്‌ ആരോഗ്യമന്ത്രി

By Staff Reporter, Malabar News
athijeevanathinte munnani poralikal
ആരോഗ്യമന്ത്രി വീണാ ജോർജ് ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നു
Ajwa Travels

തിരുവനന്തപുരം: നഴ്‌സുമാരുടെ സേവന സന്നദ്ധതയും അര്‍പ്പണ മനോഭാവവും ആത്‌മത്യാഗവും സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി ആരോഗ്യ വകുപ്പ് നഴ്‌സസ് ആഘോഷ കമ്മറ്റി തയ്യാറാക്കിയ ഡോക്യുമെന്ററി ‘അതിജീവനത്തിന്റെ മുന്നണി പോരാളികള്‍’ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്‌തു.

ആധുനിക നഴ്‌സിങ്ങിന്റെ ഉപജ്‌ഞാതാവായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ 200ആമത് ജൻമവാര്‍ഷികം പ്രമാണിച്ച് 202021 വര്‍ഷം ലോകാരോഗ്യ സംഘടന അന്തര്‍ദേശീയ നഴ്‌സസ് വര്‍ഷമായി ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് നഴ്‌സസ് ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി തയ്യാറാക്കിയത്.

dodumentary2

ത്യാഗോജ്വലമായ സേവനങ്ങള്‍ക്കാണ് കോവിഡ് കാലത്ത് നഴ്‌സുമാര്‍ നേതൃത്വം നല്‍കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ രംഗത്തെ നട്ടെല്ലാണ് നഴ്‌സുമാര്‍. ഇവരുടെ കഠിനാധ്വാനവും ആത്‌മത്യാഗവും സേവന സന്നദ്ധതയും ലോകം തിരിച്ചറിഞ്ഞ കാലം കൂടിയാണിത്. ആരോഗ്യമന്ത്രി പറഞ്ഞു. കൂടാതെ കോവിഡ്-19 വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ കൃത്യമായി സീറോ വേസ്‌റ്റേജോടെ അധിക ഡോസ് നല്‍കി മാതൃകയായ നഴ്‌സുമാരെ മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്‌തു.

നേരത്തെ നഴ്‌സുമാരുടെ ത്യാഗോജ്വല സേവനം കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ നഴ്‌സുമാരുടെ തസ്‌തിക ‘നഴ്‌സിംഗ് ഓഫിസര്‍’ എന്ന് നാമകരണം ചെയ്‌തിരുന്നു. ചടങ്ങിൽ അഡീ. ഡയറക്‌ടർ ഓഫ് നഴ്‌സിങ് സര്‍വീസസ് എംജി ശോഭന, നഴ്‌സസ് ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എസ്എസ് ഹമീദ്, കെജിഎന്‍എ. ജനറല്‍ സെക്രട്ടറി ടി സുബ്രഹ്‌മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Most Read: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് ഫലം പ്രഖ്യാപിച്ചു; 99.37 വിജയശതമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE