മലപ്പുറത്ത് വാക്‌സിനേഷൻ ക്യാംപിനിടെ ആരോഗ്യ പ്രവർത്തകർക്ക് മർദ്ദനം

By News Desk, Malabar News
violence against doctors
Representational image
Ajwa Travels

മലപ്പുറം: കൊണ്ടോട്ടി ചിറയിൽ പിഎച്ച്സിയിലെ ആരോഗ്യ പ്രവർത്തകരെ മർദ്ദിച്ചതായി പരാതി. വനിതാ ജീവനക്കാരി ഉൾപ്പെടെയുള്ള 3 പേരെ വാക്‌സിൻ എടുക്കാൻ എത്തിയവർ മർദ്ദിച്ചെന്നാണ് പരാതി. സാങ്കേതിക കാരണങ്ങളാൽ വാക്‌സിൻ വൈകുമെന്ന് അറിയിച്ചതിനെ തുടർന്നാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.

പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വാക്‌സിനേഷന്‍ ക്യാംപിനിടെയാണ് സംഭവം നടന്നത്. വാക്‌സിനെടുക്കാന്‍ എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. രാജേഷ്, കെസി ശബരി ഗിരീഷ്, രമണി എന്നിവർക്കാണ് മർദ്ദനമേറ്റത്. വാക്‌സിന്‍ എടുക്കാന്‍ എത്തിയ ആള്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തുവെന്ന് പരാതിയിൽ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എപ്പോള്‍ വാക്‌സിന്‍ നല്‍കുമെന്ന് ചോദിച്ചയാളോട് സാങ്കേതിക തകരാര്‍ ഉണ്ടെന്നും ഉടന്‍ പരിഹിരിക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ മെഡിക്കല്‍ ഓഫിസറെ കാണണമെന്ന് പറഞ്ഞ് വാക്‌സിന്‍ എടുക്കാന്‍ എത്തിയ ആള്‍ ബഹളം വെച്ചു. ഇതിനെ തുടർന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്.

Entertainment News: ഇടവേള കഴിഞ്ഞു; പൃഥ്വിരാജ്- സുരാജ് കൂട്ടുകെട്ടിന്റെ ‘ജനഗണമന’ ഷൂട്ടിംഗ് തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE