കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് വിളയ്‌ക്കണക്കൽ സമരത്തിനിടെ മർദ്ദനമേറ്റ ട്വന്റി ട്വന്റി പ്രവർത്തകന്റെ നില ഗുരുതരം. ദീപു എന്ന പ്രവർത്തകനാണ് വെന്റിലേറ്ററിൽ കഴിയുന്നത്. ശനിയാഴ്‌ചയായിരുന്നു സംഭവം. ദീപുവിനെ മർദ്ദിച്ചത് സിപിഎം പ്രവർത്തകരാണെന്നാണ് ട്വന്റി ട്വന്റിയുടെ ആരോപണം.
സ്‌ട്രീറ്റ് ലൈറ്റ് പദ്ധതി തകർക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചായിരുന്നു ട്വന്റി ട്വന്റിയുടെ വിളയ്‌ക്കണക്കൽ സമരം. ശനിയാഴ്‌ച വൈകുന്നേരം ഏഴ് മണി മുതൽ 7.15 വരെയായിരുന്നു സമരം. ഇതിന്റെ ഭാഗമായി വീടുകയറി പ്രചാരണം നടത്തിയ ദീപുവിനെ സിപിഎം ആക്രമിക്കുകയായിരുന്നു എന്നാണ് ട്വന്റി ട്വന്റിയുടെ ആരോപണം.
സാരമായി പരിക്കേറ്റ ദീപുവിന് തിങ്കളാഴ്‌ച രക്‌തസ്രാവം ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആന്തരിക രക്‌തസ്രാവം സ്‌ഥിരീകരിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
Also Read: തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹരജി; കക്ഷി ചേരാൻ അപേക്ഷ നൽകി നടി