ചാലക്കര: സിപിഐഎം ചാലക്കര ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന കെപി വൽസനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് ആർഎസ്‌എസ് പ്രവർത്തകർക്ക് അഞ്ച് വർഷം കഠിനതടവ്. കൂടാതെ, 1500 രൂപ പിഴയടക്കാനും കോടതി നിർദ്ദേശിച്ചു.
മാഹി അസി.സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ചാലക്കര സ്വദേശികളായ കെ മുരളി, കെഎം ത്രിജേഷ്, കുപ്പി സുനീഷ്, മാരിയന്റവിട സുരേഷ് എന്നിവരാണ് പ്രതികൾ. പിഴയൊടുക്കിയില്ലെങ്കിൽ ഒരു മാസം അധികം തടവ് അനുഭവിക്കണം.
2007 നവംബർ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. ചാലക്കരയിൽ വ്യാപാരിയായ വൽസനെ സംഘം കടയിൽ കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വൽസന്റെ ഇടതുകൈപ്പത്തി വെട്ടിമാറ്റിയിരുന്നു.
Most Read: ഭോപ്പാലികൾ സ്വവർഗാനുരാഗികൾ ആണെന്ന് വിവേക് അഗ്‌നിഹോത്രി, തിരിച്ചടിച്ച് ദിഗ്‌വിജയ് സിംഗ്