ന്യൂഡെൽഹി: ഭോപ്പാലിലെ ജനങ്ങൾ സ്വവർഗാനുരാഗികൾ ആണെന്ന ‘ദി കശ്‌മീർ ഫയൽസ്’ സംവിധായകൻ വിവേക് അഗ്‌നിഹോത്രിയുടെ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. അത് താങ്കളുടെ മാത്രം അനുഭവം ആയിരിക്കാമെന്നാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
“വിവേക് അഗ്‌നിഹോത്രി ജി, ഇത് നിങ്ങളുടെ അനുഭവമായിരിക്കാം, ഭോപ്പാൽ പൗരൻമാരുടെ അനുഭവമല്ല. 77 മുതൽ ഞാൻ ഭോപ്പാലിലും ജനങ്ങളുടെ കൂടെയുമുണ്ട്, പക്ഷേ എനിക്കൊരിക്കലും ഈ അനുഭവം ഉണ്ടായിട്ടില്ല. നിങ്ങൾ എവിടെ താമസിച്ചാലും, നിങ്ങൾ സൂക്ഷിക്കുന്ന സൗഹൃദത്തിന്റെ സ്വാധീനം എപ്പോഴും ഉണ്ടായിരിക്കും,”- ദിഗ്‌വിജയ് സിംഗ് ട്വീറ്റ് ചെയ്‌തു.
വിവേക് അഗ്‌നിഹോത്രിയുടെ വിവാദ പ്രസ്‌താവനയുടെ വീഡിയോ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ അദ്ദേഹത്തിന് എതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. “ഞാൻ ഭോപ്പാലിൽ നിന്നാണ്, പക്ഷേ ഞാൻ എന്നെ ഭോപ്പാലി എന്ന് വിളിക്കുന്നില്ല, കാരണം അത് ഒരു പ്രത്യേക അർഥം ഉൾക്കൊള്ളുന്നു. ആരെങ്കിലും സ്വയം ഭോപ്പാലി എന്ന് വിളിക്കുന്നുവെങ്കിൽ, അതിനർഥം ആ വ്യക്‌തി ഒരു സ്വവർഗാനുരാഗിയാണ് എന്നാണ്,”- എന്നായിരുന്നു ഒരു അഭിമുഖത്തിൽ വിവേക് അഗ്‌നിഹോത്രിയുടെ പ്രസ്‌താവന.
Most Read: അംഗ പരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി