ന്യൂഡെൽഹി: സിവിൽ സർവീസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീം കോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി.
ഐപിഎസിന് പുറമേ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന, ഡെൽഹി, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷദ്വീപ് പോലീസ് സേനകളിലേക്ക് അപേക്ഷിക്കാനും സുപ്രീംകോടതി അനുമതി നൽകി.
വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധിയുടെ അടിസ്‌ഥാനത്തിൽ ആയിരിക്കും നിയമനം ഉൾപ്പടെയുള്ള തുടർനടപടികൾ. നിലവിൽ അപേക്ഷ സമർപ്പിക്കാനുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്.
‘നാഷണൽ പ്ളാറ്റ്‌ഫോം ഫോർ റൈറ്റ്‌സ്’ എന്ന എൻജിഒ സമർപ്പിച്ച റിട്ട് ഹരജിയിലാണ് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ, അഭയ് എസ് ഓക്ക എന്നിവർ അടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: ബംഗാളിലെ അക്രമം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി